Thursday, June 13, 2024 9:52 pm

മ​ധ്യ​വ​യ​സ്​​ക​ന്‍ ജ​യി​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം : പൊ​ലീ​സി​‍ന്‍റെ വീ​ഴ്ച​ അ​ന്വേ​ഷി​ക്കു​o

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: മ​ധ്യ​വ​യ​സ്​​ക​ന്‍ ജ​യി​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​‍ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന​ത്. മാ​ങ്കാ​വ് കു​റ്റി​യി​ല്‍ താ​ഴം കരിമ്പോയില്‍ എ.​കെ. ബീ​രാ​ന്‍ കോ​യ​യാ​ണ് (61) ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച കോ​ഴി​ക്കോ​ട്​ സ​ബ്​ ജ​യി​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

ബീ​രാ​ന്‍കോ​യ​ക്കെ​തി​രെ സ്​​ത്രീ പ​രാ​തി ന​ല്‍​കി​യ​യു​ട​ന്‍ മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പ​ന്തീ​രാ​ങ്കാ​വ്​ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പൊ​ലീ​സി​‍െന്‍റ ഭാ​ഗ​ത്ത്​ വീ​ഴ്​​ച​യു​ണ്ടാ​യോ എ​ന്ന​ന്വേ​ഷി​ക്കു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ രീ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം.

സ്ത്രീ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ കേ​സെ​ടു​ത്ത്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ല്‍ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്ന​ത്രെ. അ​തേ​സ​മ​യം, അ​ന്വേ​ഷി​ച്ച ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്​​ത​മാ​വൂ എ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. പാ​ലാ​ഴി​യി​ലെ ത​‍െന്‍റ വീ​ട്ടു​പ​റ​മ്ബി​ലെ പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നു​ണ്ടാ​യ വി​രോ​ധം മൂ​ലം വ്യാ​ജ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് ആ​രോ​പ​ണം.

പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന്​ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ബീ​രാ​ന്‍കോ​യ​യെ മ​ര്‍ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ​രാ​തി ന​ല്‍കു​ന്ന​ത് ത​ട​യാ​ന്‍ ബീ​രാ​ന്‍കോ​യ​ക്കെ​തി​രെ സ്​​ത്രീ​യെ അ​പ​മാ​നി​ച്ചു എ​ന്നു​കാ​ട്ടി പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്ന​ത്രെ. അ​തേ​സ​മ​യം, ജ​യി​ലി​ലെ ആ​ത്മ​ഹ​ത്യ​യി​ല്‍ ഉ​ത്ത​ര​മേ​ഖ​ല ജ​യി​ല്‍ ഡി.​ഐ.​ജി എം.​കെ. വി​നോ​ദ് കു​മാ​റും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുഴഞ്ഞുവീണ് മരിച്ചു

0
പീരുമേട്: സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. വണ്ടിപ്പെരിയാർ...

പോക്സോ കേസ് ; ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

0
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ...

ഇൻസ്പെയർ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി

0
മണിമല : മണിമല സെന്റ് ജോർജ് ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ്...

വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണം

0
കോട്ടാങ്ങൽ: ജലവിതരണ പൈപ്പ് പൊട്ടി വെള്ളം വന്‍തോതില്‍ പാഴായിട്ടും നടപടി സ്വീകരിക്കാതെ...