വായില്‍ പടക്കം പൊട്ടിച്ച് ജീവനൊടുക്കി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: വായയില്‍ പടക്കം പൊട്ടിച്ച് ജീവനൊടുക്കി യുവാവ്. മധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. 24കാരനായ ബ്രജേഷ് പ്രജാപതി മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ടോയ്ലെറ്റിനകത്ത് കയറിയാണ് കൃത്യം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതില്‍ മനംനൊന്താണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് വിവരം. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായിരുന്നു യുവാവ്. ബ്രജേഷ് പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും പ്രാദേശിക കോളേജില്‍ ബിഎസ്സി വിദ്യാര്‍ത്ഥിയാണെന്നും മരിച്ചയാളുടെ മൂത്ത സഹോദരന്‍ ഹൃദ്യേഷ് പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ലെന്നും ബ്രജേഷിനെ പഠനത്തിനായി അയയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...