കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം ; പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇക്കഴിഞ ഓഗസ്റ്റ് 22 നാണ് സജികുമാറിനെ റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങളടക്കം പോലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ പറയുന്നത്. ശരീരത്തിലാകമാനം അടിയേറ്റ സജികുമാര്‍ രണ്ടാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ല. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ സജികുമാര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...