മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണു മരിച്ചു. ഇതു കണ്ട് ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ മകള്‍ക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകീട്ട് 4.30ഓടെ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് അന്‍സയും പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പോലീസും ആര്‍പിഎഫും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...