വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് എലിവാലിലാണ് സംഭവം. തോട്ടം തൊഴിലാളിയായ മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാസു(47)വാണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ വേലിയില്‍ നിന്നുതന്നെയാണ് ഷോക്കേറ്റത്. രാത്രിയിൽ ഇയാൾ വീട്ടില്‍ നിന്ന് തോട്ടത്തില്‍ വന്ന് കാവല്‍ കിടക്കാറുണ്ടായിരുന്നു. പതിവ് പോലെ വന്ന സമയത്താണ് ഷോക്കേറ്റത്.

തോട്ടത്തിന്റെ കവാടത്തില്‍ വെച്ച്‌ ഇയാളുടെ ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞു. ഇത് മാറ്റുന്നതിനിടെ ഷോക്കേറ്റിരിക്കാം എന്നാണ് പോലീസും വനപാലകരും സംശയിക്കുന്നത്. കെഎസ്‌ഇബി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വന്യ മൃഗങ്ങളുടെ ആക്രമണം ഏറെയുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ തോട്ടങ്ങള്‍ക്ക് വൈദ്യുതി വേലിയടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച വേലിയില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം ; പ്രതി പിടിയില്‍

0
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം...

പനിച്ച് വിറച്ച് തലസ്ഥാന നഗരി ; പത്തു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം...

വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി പാടില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി...