കുട്ടനാട് : വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ചെമ്ബുംപുറം തുരുത്തില്‍ചിറ വീട്ടില്‍ ടി.ജോസഫ് (70) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വീടിനു മുന്‍വശത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം.ശബ്ദം കേട്ട് ബന്ധുക്കളും അയല്‍വാസികളും ഇറങ്ങി വന്നപ്പോള്‍ ജോസഫ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടത്തില്‍ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി പൊട്ടിയ ലൈന്‍ പുനഃസ്ഥാപിച്ചു.
വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു
RECENT NEWS
Advertisment