ചെന്നൈ : മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. ജോലിക്ക് പോകുന്ന വഴിയില്‍ തുറന്ന് കിടന്ന മാന്‍ഹോളില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 55 കാരനായ നര്‍ഷിമാനാണ് മരിച്ചത്. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന ഇദ്ദേഹം കോടമ്പക്കം ലിബര്‍ട്ടി ബ്രിഡ്ജിന് സമീപമുള്ള മാന്‍ഹോളിലാണ് വീണത്.
കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെ മാന്‍ഹോള്‍ തുറന്ന് കിടന്നതാണ് അപകടകാരണം. എന്നാല്‍ മാന്‍ഹോളില്‍ വീണതല്ല മരണകാരണമെന്നാണ് ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.