ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എറണാകുളം എംപി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സരിത നായരും എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാല്‍ വരണാധികാരി പത്രിക തള്ളി. ഇതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തും സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജിയും തള്ളിയിരുന്നു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം, എന്നിവിടങ്ങളില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രികയാണ് വരണാധികാരികള്‍ തള്ളിയത്. എന്നാല്‍ അമേഠിയില്‍ സരിത നായരുടെ പത്രിക സ്വീകരിക്കുകയും സരിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട്...

0
തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി...

കോഴഞ്ചേരിയില്‍ വാഹന ഷോറൂമില്‍ തീ പിടുത്തം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു....

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...