മദ്യലഹരിയില്‍ യുവതിയെ കയറിപ്പിടിച്ച പോലീസുകാരനെ നാട്ടുകാര്‍ മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മദ്യലഹരിയില്‍ യുവതിയെ കയറിപ്പിടിച്ച പോലീസുകാരനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ബസ് കാത്തുനിന്ന യുവതിയെ കയറിപ്പിടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍  ഇടപെട്ടത്. പോലീസുകാരനെ മുന്നുംപിന്നും നോക്കാതെ നാട്ടുകാര്‍ മർദ്ദിച്ചു. ഗുരുതര പരുക്കേറ്റ ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ വടപളനിയിലെ 100 ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിസ്സമ്മതിക്കുകയായിരുന്നു. ഇതോടെ രാജു യുവതിയെ കയറിപ്പിടിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്.

കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാജുവിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന്‍റെ വീഡിയോ ആരോ ഒരാള്‍ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...