കൊട്ടാരക്കര : നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മൈലം കണ്ണാട്ട് വീട്ടില്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ പ്രകാശ് (47) ആണ് മരിച്ചത്. ഡിസംബര്‍ മൂന്നിന് മൈലം ജങ്ഷനിലായിരുന്നു അപകടം.
ജങ്ഷന് സമീപം നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍, പ്രകാശ് സഞ്ചരിച്ച ബൈക്ക് ഡോറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. മാതാവ് തുളസിയമ്മ. ഭാര്യ: പരേതയായ ശ്രീജ. മക്കള്‍: പൂജ, കാശി.