കാറിന്‍റെ ഡോര്‍ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക്​ യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക്​ യാത്രികന്‍ മരിച്ചു. പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മൈലം കണ്ണാട്ട് വീട്ടില്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ പ്രകാശ് (47) ആണ് മരിച്ചത്. ഡിസംബര്‍ മൂന്നിന്​ മൈലം ജങ്​ഷനിലായിരുന്നു അപകടം.

ജങ്​ഷന്​ സമീപം നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍, പ്രകാശ് സഞ്ചരിച്ച ബൈക്ക് ഡോറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ്​ മരണപ്പെട്ടത്.​ മാതാവ് തുളസിയമ്മ. ഭാര്യ: പരേതയായ ശ്രീജ. മക്കള്‍: പൂജ, കാശി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...