ബസിനുള്ളിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

ബേൺ : ബസിനുള്ളിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. സ്വിറ്റ്സർലൻഡിൽ ബസിനുള്ളിൽ നിന്നുണ്ടായ അഗ്നിബാധയിൽ ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പൊള്ളലേറ്റും. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.25ഓടെയാണ് സംഭവം. സ്വിറ്റ്സർലൻഡിലെ ഫ്രിബോർഗിലെ കെർസർസിലാണ് യുവാവ് ബസിനുള്ളിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിമിഷ നേരത്തിനുള്ളിൽ തീ ബസിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. പോസ്റ്റൽ സർവ്വീസിന്ററെ ഉടമസ്ഥതയിലുള്ള ബസിലാണ് അഗ്നിബാധയുണ്ടായത്. മനുഷ്യരാലുണ്ടായ അഗ്നിബാധയെന്നാണ് സംഭവത്തെ പോലീസ് വിലയിരുത്തുന്നത്. അഗ്നിബാധയുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

ഡൂഡിംഗനിൽ നിന്ന് കെർസർസിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. അവസാന സ്റ്റോപ്പിന് തൊട്ട് മുൻപാണ് അഗ്നിബാധ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ആൾ സംഭവത്തിൽ മരിച്ചോയെന്നതിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആളുകളോട് മാറണമെന്നും മേഖലയിലേക്ക് എത്തരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....