ശാസ്താംകോട്ട പോലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസുകാരും തമ്മിൽ കയ്യാങ്കളി

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസുമായുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പ്രദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അനുവാദം ചോദിക്കാതെ സ്റ്റേഷന് അകത്ത് കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരോട് സംസാരിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് മാറ്റി. ഇതിനിടെയായിരുന്നു കയ്യാങ്കളി. പോലീസ് സ്റ്റേഷന് പുറത്തും സംഘർഷ സമാന സാഹചര്യമായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.

പ്രദേശത്തെ ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ തർക്കവും സംഘർഷവും നടന്നിരുന്നു. ഇതിൽപെട്ട ചിലരെയാണ് പോലീസുകാർ വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ഡിവൈഎഫ്ഐക്കാർ പോലീസ് വിളിച്ചുവരുത്തിയ വ്യക്തികളോട് പോലീസിൻ്റെ അനുവാദമില്ലാതെ സ്റ്റേഷന് അകത്ത് വെച്ച് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് പോലീസ് തടഞ്ഞതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്റ്റേഷനുള്ളിൽ നിന്നും ബലപ്രയോഗിച്ച് പ്രവർത്തകരെ പുറത്തിറക്കുന്നതിൻ്റെയും സ്റ്റേഷന് പുറത്ത് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രോശിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...