വനിതാ ഹോസ്റ്റലില്‍ കയറിയ യുവാവ് അരമണിക്കൂറോളം കറങ്ങിനടന്നു ; രണ്ട് ഗാര്‍ഡ്മാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: കോളജ് വനിതാ ഹോസ്റ്റലില്‍ യുവാവ് കയറിയ സംഭവത്തില്‍ രണ്ട് ഗാര്‍ഡുമാരെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് യൂനിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നമ്പര്‍ 4 ല്‍ കയറിയ യുവാവാണ് അരമണിക്കൂറോളം അതിനുള്ളില്‍ കറങ്ങിനടന്നത്. സി.സി.ടി.വി പരിശോധനയിലാണ് യുവാവ് ഹോസ്റ്റലിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 3;45ന് ഹോസ്റ്റലില്‍ പ്രവേശിച്ച യുവാവ് 4:03നാണ് തിരികെ പോയത്. സംഭവസമയത്ത് ഗേറ്റില്‍ ഇല്ലാതിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൂടാതെ, ഡ്യൂട്ടി സമയത്ത് ഒരു അറ്റന്‍ഡറും മറ്റൊരു സെക്യൂരിറ്റി ഗാര്‍ഡും ഉറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ജതീന്ദര്‍ ഗ്രോവര്‍ പറഞ്ഞു. ഹോസ്റ്റലില്‍ കടന്നയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇയാള്‍ ചുറ്റിക്കറങ്ങിയെന്നുമാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...