മദ്യപിച്ചെത്തിയ ​ഗൃഹനാഥന്‍ സ്വന്തം വീടിന് തീയിട്ടു ; ഭാര്യയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യപിച്ചെത്തിയ ​ഗൃഹനാഥന്‍ സ്വന്തം വീടിന് തീയിട്ടു. ഭാര്യയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിന് തീവെച്ചത്. തീവെച്ചയുടനെ വീടിനകത്തുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളും പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വലിയ അപകടമൊഴിവായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ മുരളി വീട്ടുകാരുമായി വഴക്കിട്ട ശേഷം ഓലമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു. തീവെച്ച ശേഷം, മുരളി ഓടിരക്ഷപ്പെട്ടു.

മദ്യപിച്ചെത്തുന്ന ഇയാള്‍, വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീ പടരുന്ന സമയത്ത് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍, പോലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ സമയം, കെഎസ്‌ഇബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു. ശൂരനാട് പോലീസും ശാസ്താംകോട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുമാണ് തീ അണച്ചത്. മുരളിക്കായി പോലീസ് തിരച്ചിലാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...