മലപ്പുറം : വേങ്ങരയിൽ വയോധികനെ പാടത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ മാടംചിന ചോലക്കൻ മമ്മദു ഹാജി (70) യുടെ മൃതദേഹമാണ് വ്യാഴം ഉച്ചയോടെ കണ്ടെത്തിയത്. കർഷകനായ മമ്മദു ഹാജി ദിവസവും രാവിലെ തോട്ടത്തിലെത്താറുണ്ട്. തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാൽ വീട്ടുകാർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ട് മീറ്ററോളം ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വേങ്ങര പോലീസും മലപ്പുറത്തു നിന്നും പോലീസ് സയൻ്റിഫിക് അസിസ്റ്റൻ്റും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ : പാത്തുക്കുട്ടി, മക്കൾ: സിറാജുദ്ദീൻ, റംസീന , ജംഷീന, ഷാഹിദ, ഷംസത്ത്. മരുമക്കൾ: ആരിഫ, അബ്ദുൾ ലത്തിഫ്, റഷീദ്, ജംഷീദ്, ആഷിഫ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളി ഉച്ചയോടെ കുറ്റൂർ മാടംചിന ജുമാമസ്ജിദിൽ ഖബറടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























