കൊച്ചി: എറണാകുളം വൈറ്റിലയില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനത ജംഗ്ഷനില്‍ താമസിക്കുന്ന സുനില്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വര്‍ഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ് സുനില്‍ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. സുനിലിന്റെ അമ്മയും രണ്ടു മക്കളും തൃശൂരാണ്. ഭാര്യ രശ്മി മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതും.
രാവിലെ കൗണ്‍സിലറുടെ വീട്ടിലെത്തി ഭര്‍ത്താവിന് സുഖമില്ലെന്ന് രശ്മി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളെ പോലും വീട്ടിലേക്ക് ഇവര്‍ അടുപ്പിച്ചിരുന്നില്ല. മുഴുവന്‍ സമയം വീട് പൂട്ടിയിട്ടിരുന്നു. സുനിലിന്റെ മൂത്തമകന്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇവരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലുള്ള രശ്മിയുടെ സഹോദരിക്ക് ഒപ്പം മടങ്ങിയതാണ്.
ഇതിനു ശേഷം ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. രശ്മിയുടെ സഹോദരി എത്തിയ ശേഷമാണ് മൃതദേഹം പോലീസ് പുറത്തെടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.