വൈറ്റിലയില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം വൈറ്റിലയില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനത ജംഗ്ഷനില്‍ താമസിക്കുന്ന സുനില്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വര്‍ഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ് സുനില്‍ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. സുനിലിന്റെ അമ്മയും രണ്ടു മക്കളും തൃശൂരാണ്. ഭാര്യ രശ്മി മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതും.

രാവിലെ കൗണ്‍സിലറുടെ വീട്ടിലെത്തി ഭര്‍ത്താവിന് സുഖമില്ലെന്ന് രശ്മി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളെ പോലും വീട്ടിലേക്ക് ഇവര്‍ അടുപ്പിച്ചിരുന്നില്ല. മുഴുവന്‍ സമയം വീട് പൂട്ടിയിട്ടിരുന്നു. സുനിലിന്റെ മൂത്തമകന്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇവരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലുള്ള രശ്മിയുടെ സഹോദരിക്ക് ഒപ്പം മടങ്ങിയതാണ്.

ഇതിനു ശേഷം ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. രശ്മിയുടെ സഹോദരി എത്തിയ ശേഷമാണ് മൃതദേഹം പോലീസ് പുറത്തെടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...

ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

0
റാന്നി : "ഫുഡ്ബോളാണ് ലഹരി" എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...