അച്ഛന്റെ മൃതദേഹത്തെ സാക്ഷിയാക്കി മകന്‍ വിവാഹം കഴിച്ചു

For full experience, Download our mobile application:
Get it on Google Play

വില്ലുപുരം: തമിഴ്നാട്ടില്‍ അച്ഛന്റെ മൃതദേഹത്തെ സാക്ഷിയാക്കി മകന്‍ വിവാഹം കഴിച്ചു. ഡിഎംകെയുടെ പ്രാദേശിക ഘടകങ്ങളിലെ സജീവ പ്രവര്‍ത്തകനും, സാമൂഹിക പ്രവര്‍ത്തകനും കൂടിയായ പെരുവാങ്ങൂര്‍ സ്വദേശി രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ മകനായ പ്രവീണിന്റെ വിവാഹമാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നടന്നത്. തമിഴ്നാട്ടിലെ കല്ലകറുച്ചിക്കടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിവാഹം നടന്നത്

അസുഖബാധിതനായ രാജേന്ദ്രന്‍ തന്റെ അവസാന ആഗ്രഹമെന്ന നിലയില്‍ മകന്റെ വിവാഹം നടന്നു കാണാന്‍ ആഗ്രഹിച്ചിരുന്നു. രാജേന്ദ്രന്റെ അവസാനത്തെ ആഗ്രഹം മകന്റെ വിവാഹം കാണുക എന്നതായിരുന്നു. ഇതേ തുടര്‍ന്ന് പ്രവീണിന്റെ വിവാഹം മാര്‍ച്ച് ഇരുപത്തിയേഴിന് കല്ലകറുച്ചിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് രാജേന്ദ്രന്‍ മരണപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സംസ്‌കാരത്തിന് മുന്നേ തന്നെ കല്യാണം നടത്താന്‍ പ്രവീണ്‍ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു

0
ആലപ്പുഴ: കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ...

അധ്യാപകരുടെയും സഹപാഠികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; വിദ്യാർഥിക്കെതിരെ കേസ്

0
കൊച്ചി : അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

0
കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി...