തിരുവനന്തപുരത്ത് വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിളപ്പിൽശാലയിൽ വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് വിളപ്പിൽശാല കൊങ്ങപ്പള്ളിയെ വീട് പോലീസ് പരിശോധിച്ചത്. പരിശോധനയിൽ വീടിൻറെ ടെറസിൽ നിന്നും 18 കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളർത്തിയ രഞ്ജിത്തിനെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപി നേതാവ് സന്തോഷിന്റെ വീട്ടിലാണ് മകളുടെ ഭർത്താവായ രഞ്ജിത്ത് വർഷങ്ങളായി താമസിച്ചിരുന്നത്. ഇവിടെയാണ് രഞ്ജിത്ത് കഞ്ചാവ് കൃഷി ചെയ്തത്. സുഹൃത്തിൽ നിന്നാണ് കഞ്ചാവ് ചെടികൾ കിട്ടിയതെന്ന് രഞ്ജിത്ത് പോലീസിന് മൊഴിനൽകി. ഈ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി വിളപ്പിൽശാല പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...