കൊച്ചി : പുല്ലേപ്പടിയില്‍ യുവാവിനെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും അയല്‍ക്കാരനുമായ മാനാശേരി സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. ഫോർട്ട് കൊച്ചി മാനാശേരി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. പുല്ലേപ്പടി റെയില്‍വേ പാളത്തിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഷണക്കേസില്‍ ജോബി പിടിയിലായപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പുല്ലേപ്പടിയില്‍ യുവാവിനെ തീകൊളുത്തി കൊന്ന കേസ് : സുഹൃത്ത് പിടിയിൽ
RECENT NEWS
Advertisment