വനിത ഹോസ്റ്റലിൽ കയറി കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വില്പനക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണ (23) ആണ് പിടിയിലായത്. ഹോസ്റ്റലിൽ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ടുവെച്ച ശേഷം വിദ്യാർഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്.

ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞുവെച്ചു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാൾ കഞ്ചാവ് ലഹരിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചു. ഇതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...