കോന്നി : മനുഷ്യൻ തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമെന്ന് പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ് അയ്യർ പറഞ്ഞു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ രണ്ടാമത്തേതും ദക്ഷിണ കേരളത്തിൽ ആദ്യത്തേതുമായ സ്‌കൂൾ വിർച്യുൽ റിയാലിറ്റി ലാബ് പ്രമാടം നേതാജി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്റ്റർ. നമ്മുടെയൊക്കെ മനസ്സ് ലോകത്തെ പ്രധാന അത്ഭുതമാണ്. ഈ പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ എല്ലാം നിങ്ങൾക്ക് പ്രചോദനമാകണം. അതിലേക്ക് മെല്ലെ മെല്ലെ നടന്നു നീങ്ങുവാൻ ഈ സാങ്കല്പിക യാഥാർഥ്യവും വെർച്വൽ റിയാലിറ്റിയും മറ്റ് സാങ്കേതിക വിദ്യകളും പ്രചോദനമാകണമെന്നും കളക്ടർ വ്യക്തമാക്കി.
സ്‌കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജിജി തോമസ്.യമുന സുഭാഷ്, അശ്വതി പി കെ, ശ്രീലത സി, അജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന വിർച്വൽ കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് പ്രമാടം നേതാജി ഹയർ സെക്കണ്ടറി സ്‌കൂളിൽ. ജുറാസിക് പാർക്കിലെ ദിനോസറുകളും താജ്മഹലും ചന്ദ്രനിലെ റോവറുകളും എല്ലാം ഇതിൽ ദൃശ്യാനുഭവമാകും. ദൃശ്യ ശ്രാവ്യ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകൾ ആണ് വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും.
എവിടെ ഇരുന്നുവേണമെങ്കിലും വിവിധ കാഴച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന തരത്തിൽ കമ്പ്യുട്ടറിൽ സൃഷ്ടിക്കുന്ന മായിക ലോകമാണ് വി ആർ. യഥാർത്ഥ വസ്തുക്കളെയും കമ്പ്യൂട്ടർ സഹായത്താൽ നിർമ്മിക്കുന്ന ചിത്രങ്ങളെയും കൂട്ടിചേർത്ത് യഥാർത്ഥ കാഴ്ചാനുഭവം പകരുന്ന ദൃശ്യ വിരുന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. കുട്ടികൾക്ക് വളരെ സങ്കീർണ്ണമായ കാര്യങ്ങൾ ഇതിലൂടെ അനായാസം പഠിക്കുവാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033