താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയാണ് പോലീസ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ സംഘം പിടിക്കൂടിയത്. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് താമരശേരി തച്ചംപൊയില്‍ അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ (55) രണ്ടു കാറുകളിലെത്തിയ സംഘം ശനിയാഴ്ച രാത്രി 9.45 ന് തട്ടിക്കൊണ്ടുപോയത്.

സുമോയിലും കാറിലുമായി എത്തിയ സംഘമായിരുന്നു അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ കൊടിയത്തൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുളള വാഹനമാണ് ആദ്യം മുക്കത്ത് വെച്ച് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്നലെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മലപ്പുറം രജിസ്‌ട്രേഷനിലുളള കാര്‍ കൊണ്ടോട്ടിയില്‍ നിന്നാണ് പിടികൂടിയത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമകളുടെ മൊഴി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരുകയായിരുന്ന അഷ്‌റഫിന്‍റെ സ്‌കൂട്ടറിനു കുറുകെ കാറിലെത്തിയ സംഘം വാഹനം നിര്‍ത്തുകയും ബലമായി കാറില്‍ കയറ്റികൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം

മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...