തൃശൂര്‍ : തൃശൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ വേലൂര്‍ കോടശേരിയിലാണ് ക്രിമിനല്‍ കേസ് പ്രതി സനീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഇസ്മയിലിനെ പോലീസ് തിരയുന്നു.
സുഹൃത്തുക്കളായ സനീഷും ഇസ്മയിലും കഴിഞ്ഞ രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യലഹരിയിലുണ്ടായ വഴക്കിനിടെയാണ് ഇസ്മയില്‍ സനീഷിനെ കൊലപ്പെടുത്തിയത്. ഇസ്മയില്‍ ഒളിവില്‍ പോയി. ഇയാളുടെ ബന്ധുക്കളായ ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.