വയനാട്: മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്തനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു. വയനാട് മക്കിയാടാണ് സംഭവം നടന്നത്. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു വാക്കുത്തര്‍ക്കം. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.