പൂനെ: കൈകളില്‍ പച്ചകുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗുണ്ടാനേതാവിനെ മുന്‍ സഹായി ആക്രമിച്ച് കൊന്നു. അലണ്ടിയിലെ മാര്‍റ്റ് റോഡിലെ താമസക്കാരനായ മയൂര്‍ ഹരിദാര്‍ മഡേക്ക് (26) ആണ് കൊല്ലപ്പെട്ടത്. കവര്‍ച്ച, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട മയൂര്‍.
കേസില്‍ മുന്‍ സഹായി മങ്കേഷ് ശുക്രാചാര്യ മോര്‍ (23), റോഷന്‍ ഹരി സവ്ദത്കര്‍ (21), പ്രണേഷ് ചന്ദ്രകാന്ത് ഘോര്‍പാഡെ (22), ശുഭം ബല്‍റാം വാണി (22), വൈഭവ് തനാജി ധോര്‍ (21), അമിത് സുഭാഷ് ശേഖാപുരെ (22) എന്നിവരടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ സോളാപൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പോലീസ് സംഘം പ്രതിയെ പിടികൂടി.