തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് വീഡിയോ കോള്‍ വഴിയോ ഓണ്‍ലൈനായോ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ഇ-മെയില്‍ ആയി അയക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇക്കാര്യം വിശദമാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ (ഇആര്‍ഒ) തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചത്. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേന അയക്കാന്‍ സൗകര്യമില്ലാത്ത പ്രവാസികള്‍, പ്രിന്റൗട്ടില്‍ അപേക്ഷകന്റെ ഒപ്പും ഫോട്ടോയും (ഫോട്ടോ ചേര്‍ത്തിട്ടില്ലെങ്കില്‍) പതിച്ച്‌ പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം സ്കാന്‍ ചെയ്ത് അതത് ഇലക്‌ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ അയക്കാം.

നിശ്ചിത സമയപരിധിക്കകം ലഭിക്കുന്ന അപേക്ഷകളില്‍ ഇആര്‍ഒമാര്‍ നടപടി സ്വീകരിക്കണം. പട്ടികയില്‍ പേരുള്ളവരെ സംബന്ധിച്ച ആക്ഷേപങ്ങളില്‍ ബന്ധപ്പെട്ടവര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഇആര്‍ഒ ഹിയറിങ് നടത്തണം.

പേരു ചേര്‍ക്കുന്നതിന് അപേക്ഷകള്‍ അയക്കുമ്പോള്‍ ലഭിക്കുന്ന നോട്ടീസ് പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് ഹിയറിങ്ങിനു നേരിട്ടു ഹാജരാകാന്‍ കഴിയുന്നില്ലെങ്കില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒപ്പും ഫോട്ടോയും പതിച്ച്‌ അവ സ്കാന്‍ ചെയ്ത് ഇആര്‍ഒക്ക് ഇ-മെയില്‍ ചെയ്യാം. തുടര്‍ന്ന് ഓണ്‍ലൈനായോ മൊബൈല്‍ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഹിയറിങ് നടത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...