പ്രധാനമന്ത്രിയെ അപകടത്തില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നോയിഡ: അത്യാവശ്യ സേവനങ്ങള്‍ക്കായുള്ള നമ്പരില്‍ വിളിച്ച്‌ പ്രധാനമന്ത്രിയെ അപകടത്തില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരിയാന സ്വദേശിയായ ഹര്‍ഭജന്‍ സിംഗാണ് 100 ല്‍ വിളിച്ച്‌ പ്രധാനമന്ത്രിയെ അപകടത്തില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഇയാളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.

നോയിഡയിൽ താമസിക്കുന്ന ഹര്‍ഭജന്‍ സിംഗ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ലഹരിയുപയോഗിച്ച ശേഷം എമര്‍ജന്‍സി നമ്പരായ നൂറില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

ഫോണ്‍ നമ്പര്‍ ട്രെയ്‌സ് ചെയ്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് ഹര്‍ഭജന്‍ സിംഗാണ് ഭീഷണി മുഴക്കിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അവശ്യ സര്‍വ്വീസ് നമ്പര്‍ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തലിനും ലഹരി ഉപയോഗത്തിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്നും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും നോയിഡ അഡീഷണല്‍ ഡിസിപി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...