മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടില്‍ നിന്നു പുലി ചാടി വീഴുകയായിരുന്നു.

മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും നായിക്ക് പിടിവിട്ടില്ല. ഒടുവില്‍ പുലി ചത്തു വീണു. ആക്രമണത്തില്‍ നായിക്കിന്റെ മുഖത്തും സാരമായ പരുക്കേറ്റു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലി ചത്തു കിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...