Saturday, May 10, 2025 4:52 am

ഡല്‍ഹിയില്‍​ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത്​ കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍​ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത്​ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയിലാണ്​ സംഭവം നടന്നത്. ദീപക്​ എന്നയാളാണ്​ 30 കാരിയായ വിഭയെ കൊലപ്പെടുത്തിയത്​. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിഭയും നീല ഷര്‍ട്ട്​ ധരിച്ച ദീപകും തമ്മില്‍ വഴക്കുകൂടുന്നത്​ വിഡിയോയില്‍ കാണാം. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന വലിയ ബാഗ്​ കടയുടെ വരാന്തയില്‍ വെച്ചശേഷം യുവതിയുമായി തര്‍ക്കിക്കുകയായിരുന്നു. ദീപക്​ ബാഗില്‍നിന്ന്​ കത്തിയെടുത്ത്​ വിഭയുടെ സമീപത്തേക്ക്​ എത്തുന്നുണ്ട്​​. ഇതോടെ വിഭ ഒരു വടികൊണ്ട്​ അടിക്കുന്നതോടെ കഴുത്തുമുറിച്ച ശേഷം ദീപക്​ ബാഗുമായി നടന്നുപോകുകയായിരുന്നു.

ഒടിക്കൂടിയ ആളുകള്‍ അക്രമിയെ പിടികൂടി മര്‍ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ പരി​ക്കുകളോടെ ദീന്‍ ദയാല്‍ ഉപാധ്യായ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​. പ്ര​ദേശത്ത്​ ഭര്‍ത്താവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു വിഭ. മദ്യപിച്ചെത്തിയ പ്രതിയുമായുണ്ടായ തര്‍ക്കമാണ്​ കൊലപാതകത്തില്‍ കലാശിച്ചത്​. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഭയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎല്‍ ടീമം​ഗങ്ങളെ സുരക്ഷിതമായി ദില്ലിയിലെത്തിച്ചു

0
ദില്ലി : അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ ടീമം​ഗങ്ങളെ സുരക്ഷിതമായി...

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...