കാനഡയിൽ പോകാൻ പണം നൽകിയില്ല ; അമ്മയെ മകൻ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കാനഡയിലേക്ക് പോകാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ കുത്തിക്കൊന്ന് യുവാവ്. നവംബർ ആറിന് വൈകുന്നേരം ഡൽഹിയിലെ മൊളാർബന്ദ് ഗ്രാമത്തിലാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതിയായ കൃഷ്ണ കാന്ത് (31) തന്നെയാണ് പിതാവ് സുർജിത് സിങ്ങിനെ വിളിച്ച് കാര്യം അറിയിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം അമ്മ ഗീതയോടൊപ്പം കൃഷ്ണ കാന്ത് വീട്ടിൽ തനിച്ചായിരുന്നു. കാനഡയിലേക്ക് പോകാൻ പണം നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ വിവാഹത്തിന് ശേഷം പോയാൽ മതിയെന്ന് അമ്മ മറുപടി പറഞ്ഞു. ഇതെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൂന്ന് ദിവസം മുൻപ് വാങ്ങി സൂക്ഷിച്ചിരുന്ന കത്തി ഉപയോ​ഗിച്ച് കൃഷ്ണ കാന്ത് ഗീതയെ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കൃഷ്ണ കാന്ത് പിതാവിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സുർജിത് സിങ് എത്തിയപ്പോൾ ‘ക്ഷമിക്കണം’ എന്ന് പറഞ്ഞ്, മുകളിൽ പോയി നോക്കാൻ ആവശ്യപ്പെട്ടു. വീടിന്റെ ഒന്നാം നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നുയ ഗീത. ഗീതയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഇതേ പ്രദേശത്ത് നിന്ന് തന്നെ പിന്നീട് അറസ്റ്റ് ചെയ്തു. കൃഷ്ണ കാന്ത് മയക്കുമരുന്നിന് അടിമയും തൊഴിൽ രഹിതനുമാണെന്നും ഇക്കാര്യത്തെ ചൊല്ലി വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ബിരുദധാരിയായ കൃഷൻ കാന്ത് നിലവിൽ ഐഇഎൽടിഎസി പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. അമ്മയെ കൊന്നതിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതിയുടെ പെരുമാറ്റമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണോ ഇയാൾ കത്തി വാങ്ങി സൂക്ഷിച്ചത് എന്നകാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...