ഹരിപ്പാട് നിന്നും യുവാവിനെ കാണാതായി ; പത്തനംതിട്ടയില്‍ ഉണ്ടെന്ന് സംശയിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ആലപ്പുഴ ഹരിപ്പാട് നിന്നും യുവാവിനെ കാണാതായി. കരുവാറ്റ അരിവന്നൂര്‍  മണ്ണംപള്ളില്‍ ജയകൃഷ്ണന്‍ (30) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. സഞ്ചരിച്ചിരുന്ന ബൈക്ക് ഹരിപ്പാട് ബസ്സ്‌ സ്റ്റാന്‍ഡിന് സമീപത്തുനിന്നും കണ്ടുകിട്ടി. ഹരിപ്പാട് നിന്നും സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ പത്തനംതിട്ടയില്‍ വെച്ച് ഓണാക്കിയിട്ടുണ്ട്. അതിനാല്‍ പത്തനംതിട്ടയിലോ പരിസരത്തോ ഉണ്ടെന്ന് സംശയിക്കുന്നു. ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവിധ കോച്ചിംഗ് സെന്ററുകളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ജയകൃഷ്ണന്‍. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ജയകൃഷ്ണന്‍ എന്നും ബന്ധുക്കള്‍ പറഞ്ഞു. കാണാതാകുമ്പോള്‍ നീല ജീന്‍സും കറുത്ത ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കയ്യില്‍ ചെറിയ ബാഗ് ഉണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനിലോ (0479 2412626) ഭാര്യാ പിതാവ് മഹേശ്വരന്‍ നായരെയോ (94469 15362) വിവരം അറിയിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സഹായിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...