Thursday, July 3, 2025 7:43 am

ധീരജിന്റെ കൊലപാതകം ; യാതൊരു ബന്ധവുമില്ലാത്ത കെ എസ് യു പ്രവർത്തകരെ അക്രമിക്കുന്നു : പിസി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിന്റെ കൊലപാതകം ഒരവസരമായി കണ്ട് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കെ എസ് യുവിന്റെ പ്രവര്‍ത്തകരെ കേരളത്തില്‍ അങ്ങോളമിങ്ങോളം ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പിസി വിഷ്ണുനാഥ്.

ഒരു തുള്ളി രക്തം മണ്ണില്‍ വീണാല്‍ അതിനെ വിദ്വേഷവും അരാജകത്വവും ആളിക്കത്തിക്കാനുള്ള അവസരമായി കാണാതെ സമാധാനപൂര്‍ണവും നീതി പൂര്‍ണവുമായ സാഹചര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമെറ്റെടുക്കാനാണ് എല്ലാവര്‍ക്കും സാധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പിസി വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം അങ്ങേയറ്റം നടുക്കവും ദു:ഖവുമുണ്ടാക്കുന്നു. കലാലയങ്ങളില്‍ രക്തം പൊടിയുന്നത് വേദനാജനകമാണ്. ധീരജിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തരുടെയും വേദനയില്‍ പങ്കു ചേരുന്നു. കൊലപാതകത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ക്യാമ്പസിലെ സംഘര്‍ഷങ്ങള്‍ ദുരന്തത്തില്‍ കലാശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള ജാഗ്രത പോലീസ് കാണിക്കേണ്ടതുണ്ട്.

ഇടുക്കിയിലെ സംഭവത്തില്‍ പോലീസില്‍ നിന്നുണ്ടായ വീഴ്ചകളും പരിശോധിക്കപ്പെടണം. കൊല്ലപ്പട്ടത് ഞങ്ങളില്‍ ഒരാള്‍ തന്നെയാണ് എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് മാതൃകാപരമാണ്. ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോഴുള്ള വൈകാരികതയും വേദനയും മനസിലാക്കുമ്പോള്‍ തന്നെ ഈ ദുരന്തത്തെ ഒരവസരമായി കണ്ട് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കെ എസ് യുവിന്റെ പ്രവര്‍ത്തകരെ കേരളത്തില്‍ അങ്ങോളമിങ്ങോളം ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ച കെ എസ് യുവിന്റെ പ്രവര്‍ത്തകരെ നേരിട്ട് കണ്ടിരുന്നു. ഗുരുതരമായി മുറിവേറ്റിട്ടുണ്ട് ആ വിദ്യാര്‍ത്ഥികള്‍ക്ക്. കേരളത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്. ഇതവസാനിപ്പിക്കേണ്ടതാണ്. അതോടൊപ്പം ഇടുക്കിയില്‍ നടന്ന ഈ സംഭവത്തെ ആദ്യ ഘട്ടത്തില്‍ തന്നെ കെ പി സി സി പ്രസിഡന്റുമായും കോണ്‍ഗ്രസിന്റെ നേതൃത്വവുമായും ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്ന സങ്കുചിതമായ കക്ഷി രാഷ്ട്രീയം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ പ്രതികരണങ്ങളില്‍ കാണാനായി. അത് ദൗര്‍ഭാഗ്യകരമാണ്.

ഒരു തുള്ളി രക്തം മണ്ണില്‍ വീണാല്‍ അതിനെ വിദ്വേഷവും അരാജകത്വവും ആളിക്കത്തിക്കാനുള്ള അവസരമായി കാണാതെ സമാധാനപൂര്‍ണവും നീതി പൂര്‍ണവുമായ സാഹചര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമെറ്റെടുക്കാനാണ് എല്ലാവര്‍ക്കും സാധിക്കേണ്ടത്. ഒരിക്കല്‍ക്കൂടി പറയുന്നു സര്‍ക്കാര്‍ ധീരജിന്റെ കൊലപാതകത്തില്‍ നീതിപൂര്‍ണമായ അന്വേഷണം നടത്തണം. ധീരജിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തരുടെയും വേദനയില്‍ പങ്കുചേരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

0
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി...

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍...

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...