Wednesday, July 2, 2025 5:55 am

തൂ​ത്തു​ക്കു​ടി​യി​ല്‍ എ​സ്‌ഐ​യെ ലോ​റി​യി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി ; കോ​ണ്‍​സ്റ്റ​ബി​ള്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ എ​സ്‌ഐ​യെ ലോ​റി​യി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വി. ​ബാ​ലു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​ണ്‍​സ്റ്റ​ബി​ള്‍ പൊ​ന്‍​സു​ബ്ബ​യ്യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൂത്തുക്കു​ടി​യി​ലെ കെ​ര്‍​ക്കെ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

കെ​ര്‍​ക്ക ജം​ഗ്ഷ​നി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ത​ര്‍​ക്കം ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞാ​ണ് എ​സ്‌ഐ​യും കോ​ണ്‍​സ്റ്റ​ബി​ളും ഇവി​ടെ എ​ത്തു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ മു​രു​ക​ന്‍ എ​ന്ന​യാ​ളാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ ഇ​രു​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ടു പി​ന്നാ​ലെ ലോ​റി​യു​മാ​യി എ​ത്തി​യ മു​രു​ക​ന്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്‌ഐ സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ചു ത​ന്നെ മ​രി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ട മു​രു​ക​ന്‍ പി​ന്നീ​ട് കോടതി​യി​ല്‍ എ​ത്തി കീ​ഴ​ട​ങ്ങി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് തൂ​ത്തു​ക്കു​ടി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...