ഒമ്പത് വയസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഒമ്പത് വയസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി. അച്ഛനുമായി വഴക്കിട്ട അമ്മ മകളെ വീട്ടില്‍ നിര്‍ത്തി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ തനിക്ക് ഉണ്ടായ അനുഭവം അമ്മയോട് വിവരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഗ്വാളിയാറിലാണ് സംഭവം. അമ്മയുടെയും മകളുടെയും പരാതിയില്‍ പോലീസ് അച്ഛനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് അമ്മയും അച്ഛനും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് മകളെ വീട്ടില്‍ നിര്‍ത്തി അമ്മ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്ന് ബുധനാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മകള്‍ തനിക്ക് ഉണ്ടായ അനുഭവം അമ്മയോട് തുറന്നുപറയുകയായിരുന്നു. മകള്‍ കരയുന്നത് കണ്ടാണ് അമ്മ കാര്യം ചോദിച്ചത്. മദ്യലഹരിയില്‍ എത്തിയ അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തതായും തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ മകളെയും കൂട്ടി അമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...