ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളo ത്രിവര്‍ണത്തില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തില്‍ ദൃശ്യവിസ്മയം തീര്‍ത്തു. ത്രിവര്‍ണത്തിലാണ് വെള്ളം ഒഴുകുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ലൈറ്റ് ഉപയോഗിച്ച്‌ ഹൈഡല്‍ ടൂറിസം വകുപ്പാണ് ദൃശ്യവിരുന്ന് ഒരുക്കിയത്.

മൂന്നു നിറത്തിലുള്ള ലൈറ്റുകള്‍ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് പതിപ്പിക്കുകയായിരുന്നു. ഡാം തുറന്നതിന്‍റെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും  ഈ മനോഹരമായ കാഴ്ച ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണ്. ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് തുറന്ന ഷട്ടറുകള്‍ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്‍റെ  ഭാഗമായാണ് വ്യത്യസ്തമായി ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...