ഫിറോസാബാദ് : വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ബാങ്ക് മാനേജറായ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഭര്‍ത്താവായ അസറാം എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഷിക്കോഹാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രമേശ് നഗര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. അസറാമിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട വിനീത. ആദ്യ ഭാര്യയിലെ മക്കളുമായി രണ്ടാം ഭാര്യയായ വിനീത വഴക്കിട്ടു.
വഴക്ക് നടക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇയാള്‍ ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച വിനീതയുടെ മകന്‍ അങ്കിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസറാമിനെതിരെയും പ്രതിയുടെ ആദ്യ ഭാര്യയുടെ മകന്‍ സുമിതിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.