വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഫിറോസാബാദ് : വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ബാങ്ക് മാനേജറായ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഭര്‍ത്താവായ അസറാം എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഷിക്കോഹാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രമേശ് നഗര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. അസറാമിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട വിനീത. ആദ്യ ഭാര്യയിലെ മക്കളുമായി രണ്ടാം ഭാര്യയായ വിനീത വഴക്കിട്ടു.

വഴക്ക് നടക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ ഇയാള്‍ ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച വിനീതയുടെ മകന്‍ അങ്കിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസറാമിനെതിരെയും പ്രതിയുടെ ആദ്യ ഭാര്യയുടെ മകന്‍ സുമിതിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...