കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മു : കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി സതീഷ് കുമാര്‍ സിംഗാണ് മരിച്ചത്. ഡ്രൈവറായിരുന്ന ഇയാളെ ഭീകരര്‍ മറഞ്ഞിരുന്ന് വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ തന്നെ സതീഷ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ ഉടന്‍ കണ്ടെത്തുമെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞെന്നും പോലീസ് വ്യക്തമാക്കി. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കൊലപാതകത്തെ അപലപിച്ചു. ജമ്മുവിന് പുറത്തുനിന്നെത്തിയവരെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണ പരമ്പര ആരംഭിച്ചത് കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിലാണെന്നും അക്രമസംഭവങ്ങള്‍ തടയാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...