വത്തിക്കാന്‍ പള്ളിയുടെ അള്‍ത്താരയില്‍ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ സിറ്റി: യുക്രൈൻ യുദ്ധത്തിൽ പ്രതിഷേധിച്ച് വത്തിക്കാൻ ചർച്ചിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധവുമായി യുവാവ്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സന്ദർശനത്തിനെത്തിയ സഞ്ചാരിയാണ് പള്ളിയിലെ പ്രധാന അൾത്താരയിൽ കയറി വസ്ത്രമഴിച്ചത്. യുക്രൈനിലെ കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച ബസിലിക്ക അടയ്ക്കുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. ഇയാൾ എവിടത്തുകാരനാണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ വത്തിക്കാൻ സുരക്ഷാ ജീവനക്കാർ ഇറ്റാലിയൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഇയാളുടെ ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നുവെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറയുന്നു.

2016ലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരാൾ നഗ്നനായെത്തിയത് വലിയ വാർത്തയായിരുന്നു. ബ്രസീൽ വംശജനായ ഇറ്റാലിയൻ പൗരനായ ലൂയിസ് കാർലോസ് ആണ് വസ്ത്രമഴിച്ച് പള്ളിയിൽ പ്രവേശിച്ചത്. അതിനിടെ, യുക്രൈനിലെ റഷ്യയുടെ സൈനികനടപടികൾ 464 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെയും തലസ്ഥാനമായ കിയവിനു നേരെ റഷ്യൻ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. 30 റഷ്യൻ മിസൈലുകളും ഡ്രോണുകളുമാണ് കിയവ് ലക്ഷ്യമിട്ടെത്തിയത്. ഇതെല്ലാം തകർത്തതായി യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...