‘ എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള കഴിവുള്ള നടി കീർത്തി സുരേഷ് ആണ് ’ ; ബോണി കപൂർ

For full experience, Download our mobile application:
Get it on Google Play

ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പല വിവാ​ഹങ്ങളിൽ ഒന്നായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ബന്ധവും വിവാഹവും. വിവാദങ്ങൾ, ആരോപണങ്ങൾ, അധിക്ഷേപങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഈ വിവാഹ ബന്ധം അതിജീവിച്ചു. ശ്രീദേവി-ബോണി കപൂർ വിവാഹത്തിന്റെ 27ാം വാർഷിക ദിനമായിരുന്നു ഇന്നലെ. വാർഷിക ദിനത്തിൽ ശ്രീദേവിക്കൊപ്പമുള്ള പഴയൊരു ഫോട്ടോ ബോണി കപൂർ പങ്കുവെച്ചിരുന്നു.

ബോളിവുഡിൽ മാത്രം തിളങ്ങിയിരുന്നു ബോണി കപൂർ അടുത്തിടെ തമിഴ് സിനിമകളിലും മുഖം കാണിച്ചിരുന്നു. മാമന്നൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ബോണി കപൂർ തന്റെ ‘സൗന്ദര്യ സങ്കല്പ’ത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും ചർച്ചയാക്കുന്നത്. തന്റെ ഭാര്യയെ പോലെ തന്നെ മാമന്നൻ സിനിമയിലെ നായിക കീർത്തി സുരേഷും കഴിവുള്ള അഭിനേത്രിയാണെന്ന് ബോണി കപൂർ പറയുന്നു.

മാമന്നൻ ആണ് കീർത്തിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. ഇതോടൊപ്പം, മെഹര്‍ രമേഷ് സംവിധാനം ചെയ്ത് ചിരഞ്ജീവി നായകനായ ചിത്രത്തിലും കീർത്തി ഉണ്ട്. ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. കീര്‍ത്തി സുരേഷ് സഹോദരിയായി വേഷമിടുമ്പോള്‍ തമന്നയാണ് നായിക. ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരിച്ചുവരവ് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...