യു.എ.ഇ എംബസിയുടെ മറവില്‍ എ.കെ ബാലന്‍റെ മക​ന്‍റെ ഭാര്യയില്‍നിന്ന്​ പണം തട്ടിയെടുക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.എ.ഇ എംബസിയുടെ മറവില്‍ മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍റെ മക​ന്‍റെ ഭാര്യയില്‍നിന്ന്​ പണം തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. പെര്‍മിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ബാലന്‍റെ മരുമകള്‍ നമിത വേണുഗോപാല്‍ പറഞ്ഞു. കുടുംബത്തി‍െന്‍റ പരാതിയില്‍ പാലക്കാട് സൈബര്‍ സെല്‍ കേസെടുത്തു.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് യു.എ.ഇയിലുണ്ടായിരുന്ന നമിത കേരളത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. നമിതയുടെ വിസാകാലാവധി കഴിയുന്നതോടെയാണ് മടങ്ങിപ്പോകാനുള്ള ശ്രമം ഓണ്‍ലൈനായി തുടങ്ങിയത്. ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയാണ് ലഭിച്ചത്.

വിസ പുതുക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് അറിയുന്നതിനായി നമിത ഈ മെയില്‍ ഐഡിയിലേക്ക് വെള്ളിയാഴ്ച സന്ദേശം അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ ഇ-മെയില്‍ ഐഡിയില്‍ നിന്ന് സന്ദേശമെത്തി. തങ്ങളുടെ ഏജന്‍റിനെ വാട്സ്‌ആപ് വഴി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം.

ഏജന്‍റിന്‍റെ നമ്പറും മെയിലിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഏജന്‍റിനെ ബന്ധപ്പെട്ടപ്പോള്‍ മുകളില്‍ പറഞ്ഞിരുന്ന അതേ മെയില്‍ പാസ്പോര്‍ട്ട്, വിസ, ഇമിറേറ്റ് ഐഡി ഫോട്ടോ, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അയക്കാനായിരുന്നു നിര്‍ദേശം. ഇവ അയച്ചതും തൊട്ടുപിറകെ വീരുകുമാര്‍ എന്നയാളുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് 16,100 രൂപ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. സംശയം തോന്നിയതോടെയാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...