മേലില പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മധ്യവയസ്കന്‍ ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : വസ്തു വിഷയത്തില്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ മേലില പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മധ്യവയസ്കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ മേലില പഞ്ചായത്ത് ഓഫിസിന്റെ മുന്നിലായിരുന്നു സംഭവം. ചെമ്മങ്ങനാട് മുളക്കലഴികത്ത് വീട്ടില്‍ വിജോയ് (48) യെ ആണ് കൈ ഞരമ്പ് മുറിച്ചനിലയില്‍ പഞ്ചായത്തിന് മുന്നില്‍ കണ്ടത്. നാട്ടുകാരും കൊട്ടാരക്കര പോലീസും എത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2018ല്‍ വിജോയ്യുടെ വസ്തുവിന്റെ കുറച്ച്‌ ഭാഗം അയല്‍വാസിക്ക് വിറ്റിരുന്നു. വില്‍പന നടത്തിയ വസ്തുവില്‍ ഉടമ അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നതായും തന്റെ ബാക്കി വസ്തുവിനെ ബാധിക്കുന്നതായും ആരോപിച്ച്‌ വിജോയ് റവന്യൂ അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കി. ഇതിന് നടപടി ഉണ്ടായില്ല എന്നാണ് ആരോപണം. പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം നേരില്‍ കണ്ട ശേഷം ആര്‍.ഡി.ഒക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...