വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പള്ളി വികാരിക്ക് 18 വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സെമിനാരിയില്‍ വൈദിക പഠനത്തിനെത്തിയ നാല് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പള്ളി വികാരിക്ക് 18 വര്‍ഷം കഠിന തടവ് വിധിച്ച്‌ കോടതി. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ.തോമസ് പാറേക്കുളത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെ 18 വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഇത് കൂടാതെ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. പിഴത്തുക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ) കെ.എന്‍ സുജിത്ത് ഉത്തരവിട്ടത്.

കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു ഇയാള്‍. സെമിനാരിയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. എന്നാല്‍ അതിനിടെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...