കൊച്ചി തുറമുഖത്തെ നിര്‍ദിഷ്ട റോള്‍-ഓണ്‍-റോള്‍-ഓഫ് (റോ-റോ) സൗകര്യത്തിന് കേന്ദ്ര മന്ത്രി ഇന്ന് തറക്കല്ലിടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി തുറമുഖത്തെ നിര്‍ദിഷ്ട റോള്‍-ഓണ്‍-റോള്‍-ഓഫ് (റോ-റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് തറക്കല്ലിടും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശാന്തനു ഠാക്കൂര്‍, കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘സാഗര്‍മാല’ പദ്ധതിക്ക് കീഴിലുള്ള റോ-റോ സൗകര്യം, കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലില്‍ Q1 ബെര്‍ത്തിനെയും സൗത്ത് കോള്‍ ബെര്‍ത്തിനെയും ബന്ധിപ്പിച്ചാണ് വികസിപ്പിക്കുന്നത്. 615 ചതുരശ്ര മീറ്ററില്‍ ആര്‍സിസി ജെട്ടിയുടെ നിര്‍മ്മാണവും റോ-റോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും ഇതില്‍ ഉള്‍പ്പെടും.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഹരിത തുറമുഖ സംരംഭത്തിന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിയാണ് ഈ സൗകര്യം വികസിപ്പിക്കുന്നത്. ഇത് റോ-റോ കപ്പലുകള്‍ ഉപയോഗിച്ച്‌ കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുകയും റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും അതുവഴി അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ ലോഗോയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പരിസരത്ത് ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...