പൊള്ളാച്ചിയില്‍ നിന്ന് മാര്‍ത്താണ്ഡത്തേക്ക് 325 കിലോമീറ്റർ കാല്‍നട യാത്ര ; വഴിയില്‍ വെച്ച് യുവാവിനെ ക്വാറന്‍റൈനിലാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊള്ളാച്ചിയില്‍ കുടുങ്ങിപ്പോയ രമേശ് മാര്‍ത്താണ്ഡത്തെ തന്റെ വീട്ടിലെത്താന്‍ നടന്നത് 325 കിലോമീറ്ററാണ്. എന്നാല്‍ മാര്‍ത്താണ്ഡത്തെ വീട്ടിലെത്താന്‍ രമേശിനായില്ല. അതിനു മുൻപ് തന്നെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ വച്ച് പോലീസ് തടഞ്ഞ് രമേശിനെ ക്വാറന്‍റൈനിലാക്കി. 90 കിലോമീറ്റര്‍ കൂടി ബാക്കി നില്‍ക്കെയാണ് ഇയാളെ പിടികൂടിയത്.

ഇനി നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിതിന് ശേഷം മാത്രമേ രമേശിന് മാര്‍ത്താണ്ഡത്തെ വീട്ടിലെത്താനാകൂ. 32 വയസ്സുകാരനായ രമേശ് പൊള്ളാച്ചിയിലെ ഒരു സ്വകാര്യ ഫാം ഹൗസില്‍ ജീവനക്കാരനാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ജോലിയില്ലാതായി. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് നീട്ടിയതോടെയാണ് വീട്ടിലേക്ക് നടന്നുപോകാന്‍ രമേശ് തീരുമാനിച്ചത്.

പൊള്ളാച്ചിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു കുപ്പി വെള്ളം മാത്രം. വഴിയോരത്തുനിന്ന് ലഭിച്ചിരുന്ന പൊതിച്ചോറുകള്‍ കഴിച്ചാണ് ഒമ്പത് ദിവസത്തെ കാല്‍നട യാത്രയില്‍ രമേശ് പിടിച്ചുനിന്നത്. ഏപ്രില്‍ 15 ന് യാത്ര ആരംഭിച്ചു. ഏപ്രില്‍ 23 ന് കടമ്പാട്ടുകോണത്തുനിന്ന് പോലീസ് പിടികൂടി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലാണ്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...