ചൈനയില്‍നിന്ന് മോശം കിറ്റുകള്‍ വാങ്ങി പണം പാഴാക്കി ; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ചൈനയില്‍ നിന്ന് പിഴവുകളുളള കൊവിഡ് റാപിഡ് ആന്റിബോഡി കിറ്റുകള്‍ വാങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും പരാജയമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണിതെന്നും തരൂര്‍ പറഞ്ഞു. പൊതുപണം പാഴാക്കുന്നതിനും പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതില്‍ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

യുഎസ്, ദക്ഷിണകൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേത് പോലെ കിറ്റുകള്‍ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുകയാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തിയില്ലെന്നും  തരൂര്‍ പറഞ്ഞു. ഫലപ്രദമല്ലെന്ന പരാതികളെ തുടര്‍ന്ന് റാപിഡ് ആന്റിബോഡി ടെസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ ഇതിന്റെ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍  നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ രണ്ട് ചൈനീസ് കമ്പനികളില്‍ നിന്നായി അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. ഇത് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. ഇതു ഗുണകരമല്ലെന്നാണ്‌ ആരോഗ്യപ്രവര്‍ത്തകരുടെ വ്യാപക പരാതി. മറ്റു രാജ്യങ്ങളില്‍ നിന്നു സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പാഠം പഠിക്കാതെ ചൈനയില്‍ നിന്ന് പിഴവുകളുള്ള കിറ്റുകള്‍ വാങ്ങിയത് വിഢിത്തരമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. മറ്റുള്ളവര്‍ ചെയ്ത തെറ്റ് ആവര്‍ത്തിച്ചു. പൊതുജനാരോഗ്യത്തിനും പൊതുപണത്തിനും ഉത്തരവാദിത്തമില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും സര്‍ക്കാരിന്റെ പരാജയം എത്രത്തോളമുണ്ടെന്ന് ഇത് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....