യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്നയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്താണ് സംഭവം. കിളിമാനൂർ പഴയകുന്നുമ്മേൽ ചെമ്പകശേരി അരുൺ നിവാസിൽ അരുൺ ( 34 ) ആണ് പിടിയിലായത്. പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.

അരുൺ യുവതിയുടെ വീട്ടിൽ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പാഞ്ഞെത്തിയത്. നിരവധി കേസുകളിലെ പ്രതിയും കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് ഇയാൾ.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...