സല്‍മാന്‍ ഖാനെതിരായ ഭീഷണി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞാണ് ഇയാൾ നടനെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ച് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട്‌ പിന്നീട് ഒക്ടോബര്‍ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം. ജംഷഡ്പൂര്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി. സന്ദേശം അയച്ച വ്യക്തിയെ വ്യാഴാഴ്ച്ചയാണ് പിടികൂടിയത്. ഒക്ടോബര്‍ 18നാണ് ഇയാള്‍ ഭീഷണി സന്ദേശം മുംബൈ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചത്. ഇത് നിസ്സാരമായി കാണരുത്..സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കാനും ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാള്‍ മോശം അവസ്ഥയാകും സല്‍മാന്‍ ഖാന് നേരിടേണ്ടി വരിക- ഇതായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...